Connect with us

Palakkad

എസ് വൈ എസ് സോണ്‍: എക്‌സിക്യൂട്ടീവ് ക്യാമ്പുകള്‍ സമാപിച്ചു

Published

|

Last Updated

പട്ടാമ്പി: എസ് വൈ എസ് സോണ്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു. ക്യാമ്പ് ജില്ലാ ക്ഷേമകാര്യ സെക്രട്ടറി അലിയാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ സംഘടനാകാര്യ വൈസ് പ്രസിഡണ്ട് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി നയരേഖ അവതരിപ്പിച്ചു.
സോണ്‍ പ്രസിഡന്റ് മുഹമ്മദലി സഅദി അധ്യക്ഷത വഹിച്ചു. ഉമര്‍ ഓങ്ങല്ലൂര്‍, ഉമര്‍ ലത്വീഫി പ്രസംഗിച്ചു.
ദുആ സംഗമത്തിന് സയ്യിദ് ജഅ്ഫ സ്വാദിഖ് തങ്ങള്‍ നേതൃത്വം നല്‍കി. സിദ്ദീഖ് മാസ്റ്റര്‍ സ്വാഗതവും സിദ്ദീഖ് മുസ്്‌ലിയാര്‍ നന്ദിയും പറഞ്ഞു.
ചെര്‍പ്പുളശേരി: എസ് വൈ എസ് ചെര്‍പ്പുളശേരി സോണ്‍ സമാപിച്ചു. കെ ഉമര്‍മദനി വിളയൂര്‍ ഉദ്ഘാടനം ചെയ്തു. പി പി മുഹമ്മദ്കുട്ടി മാസ്റ്റര്‍ ക്ലാസ്സെടുത്തു. വി ടി മുഹമ്മദലി സഖാഫി മഠത്തിപ്പറമ്പ് അധ്യക്ഷത വഹിച്ചു.
നൗഫേല്‍ അല്‍ഹസനി, ഇബ്രാഹിം സഖാഫി മോളൂര്‍. ഉമര്‍ഫൈസി മാരായമംഗലം, മുഹമ്മദ് കുട്ടി ഹാജി നെല്ലായ, സൈതലവി മോളൂര്‍, ഖാലിദ് അല്‍ഹസനി, മൊയുതപ്പഹാജി വീരമംഗലം പ്രസംഗിച്ചു