യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് ബ്ലോക്ക് പ്രസിഡന്റിനെതിരെ വളപട്ടണം മണ്ഡലം കമ്മിറ്റി

Posted on: June 11, 2013 6:00 am | Last updated: June 10, 2013 at 11:14 pm
SHARE

വളപട്ടണം: അഴീക്കോട് നിയോജകമണ്ഡലം പ്രസിഡന്റിനെതിരെ വളപട്ടണം മണ്ഡലം കമ്മിറ്റി രംഗത്തെത്തി. വളപട്ടണം ബൂത്ത് പ്രസിഡന്റിനെ മര്‍ദിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് വളപട്ടണം മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രവര്‍ത്തകര്‍ തമ്മിലുടലെടുത്ത അഭിപ്രായ വ്യത്യാസം മാന്യമായ രീതിയില്‍ പരിഹരിക്കുന്നതിന് പകരം ഗുണ്ടായിസം കാണിച്ച പള്ളിക്കുന്നിലെ ഒരു നേതാവിന്റെ കീഴില്‍ ബ്ലോക്ക് പ്രസിഡന്റിന്റെ പ്രവര്‍ത്തനം ഒതുങ്ങുകയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പള്ളിക്കുന്നും പരിസരത്തും അരങ്ങേറുന്ന ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച് എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തനം സമീജവമാക്കണമെന്ന് കമ്മിറ്റിയാവശ്യപ്പെട്ടു. ഫഌക്‌സുകളും ബാനറുകളും കെട്ടി പ്രസിഡന്റ് സ്വയം പരിഹാസ്യമാകുകയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.