ഹജ്ജ് സീറ്റുകള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ

Posted on: June 10, 2013 5:50 pm | Last updated: June 10, 2013 at 5:50 pm
SHARE

hajjന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടനത്തിനായി വിദേശ രാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന കോട്ട 20 ശതമാനം വെട്ടിക്കുറക്കാനുള്ള സൗദിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സീറ്റുകള്‍ വെട്ടിക്കുറക്കുന്നത് തീര്‍ത്ഥാടനത്തിന് തയ്യാറായി നില്‍ക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സൗദി ഭരണകൂടത്തെ അറിയിച്ചു.

1,75000 ഹജ്ജ് സീറ്റുകള്‍ അനുവദിച്ചു കിട്ടിയിരുന്ന ഇന്ത്യക്ക് പുതിയ നയപ്രകാരം 14000 പേരെ മാത്രമേ അയക്കുവാന്‍ സാധിക്കുകയുള്ളൂ.