വാതുവെപ്പ്: രാജ് കുന്ദ്രയെ ബി സി സി ഐ സസ്‌പെന്റ് ചെയ്തു

Posted on: June 10, 2013 1:57 pm | Last updated: June 10, 2013 at 1:57 pm
SHARE

ന്യൂഡല്‍ഹി: ഐ പി എല്ലില്‍ താന്‍ വാതുവെച്ചിട്ടുണ്ടെന്ന് സമ്മതിച്ച രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്രക്ക് ബി സി സി ഐയുടെ സസ്‌പെന്‍ഷന്‍. അന്വേഷണം തീരുന്നതുവരെയാണ് സസ്‌പെന്‍ഷന്‍. അതുവരെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തില്‍ നിന്നും മാറി നില്‍ക്കണമെന്നാണ് ബി സി സി ഐയുടെ കല്‍പന.
ഇന്ന് നടക്കുന്ന ബി സി സി ഐയുടെ നിര്‍ണായക യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കും എന്നാണ് കരുതുന്നത്. ശ്രീശാന്തിന് ആജീവനാനത വിലക്ക് കിട്ടിയേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിയര്‍ ലീഡേഴ്‌സ്, സ്റ്റ്രറ്റീജിക്ക് ടൈം ഔട്ട് എന്നിവ ഒഴിവാക്കുന്നതും യോഗത്തിന്റെ പരിഗണനയിലുണ്ട് എന്നാണ് വിവരം.