Connect with us

Malappuram

ആഭ്യന്തര സജ്ജീകരണത്തിലൂടെ നവ ചൈതന്യവുമായി എസ് വൈ എസ് സോണ്‍ എക്‌സിക്യൂട്ടീവ് ക്യാമ്പുകള്‍

Published

|

Last Updated

അരീക്കോട്: കാലികമായ സാഹചര്യങ്ങളെ ആസ്പദമാക്കി സംഘടനയുടെ ബഹുജനാടിത്തറ വിപുലമാക്കുന്നതിനായി ആഭ്യന്തര സജ്ജീകരണ പ്രവര്‍ത്തനങ്ങളുമായി എസ് വൈ എസ് സോണ്‍ എക്‌സിക്യൂട്ടീവ് ക്യാമ്പുകള്‍. സംസ്ഥാന കമ്മിറ്റി രൂപപ്പെടുത്തിയ നയരേഖയും പ്രവര്‍ത്തന പദ്ധതിയും അടിസ്ഥാനമാക്കിയാണ് ക്യാമ്പുകള്‍ നടക്കുന്നത്.
അടിസ്ഥാന ഘടകമായ യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍ ഘടകങ്ങളില്‍ ഒന്നര വര്‍ഷത്തേക്ക് നടത്തേണ്ട പ്രവര്‍ത്തന പദ്ധതികളുടെ അവതരണവും ക്രോഡീകരണവുമാണ് ക്യാമ്പിന്റെ മുഖ്യ ആകര്‍ഷണം. സാന്ത്വനം, റമസാന്‍ ക്യാമ്പയിന്‍, സംഘടനാ സ്‌കൂള്‍ തുടങ്ങിയവയില്‍ വകുപ്പ് തല ചര്‍ച്ചയും ഭാവി പരിപാടികളും രൂപപ്പെടുത്തുന്നതും ക്യാമ്പിലാണ്.
സോണല്‍ എക്‌സിക്യൂട്ടൂവ് അംഗങ്ങളും സര്‍ക്കിള്‍ ഭാരവാഹികളുമാണ് ക്യാമ്പംഗങ്ങള്‍. വണ്ടൂര്‍, അരീക്കോട്, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തേഞ്ഞിപ്പലം, വേങ്ങര, തിരൂര്‍, പുളിക്കല്‍, എടവണ്ണപ്പാറ, തിരൂരങ്ങാടി,താനൂര്‍, കുറ്റിപ്പുറം, പൊന്നാനി സോണുകളില്‍ ക്യാമ്പുകള്‍ പൂര്‍ത്തിയായി.
സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പി എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ജില്ലാ നേതാക്കളായ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് സലാഹുദ്ദീന്‍ ബുഖാരി, കെ ടി ത്വാഹിര്‍ സഖാഫി, അലവിക്കുട്ടി ഫൈസി എടക്കര, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ടി അലവി പുതുപ്പറമ്പ്, കെ പി ജമാല്‍ കരുളായി, പി വി മുഹമ്മദ്, പി കെ എം ബഷീര്‍ പടിക്കല്‍, സി കെ യു മൗലവി മോങ്ങം, ഇബ്‌റാഹീം ബാഖവി മേല്‍മുറി, പി എച്ച് അബ്ദുര്‍റഹ്മാന്‍ ദാരിമി, കുഞ്ഞു കുണ്ടിലങ്ങാടി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ മുസ്‌ലിയാര്‍ കിഴിശ്ശേരി, സൈനുദ്ദീന്‍ സഖാഫി ചെറുകുളം, മുഹമ്മദലി സഖാഫി കൊളപ്പുറം, റഹീം മാസ്റ്റര്‍ കരുവള്ളി, ബഷീര്‍ അരിമ്പ്ര, ശക്കീര്‍ അഹ്‌സനി മീനടത്തൂര്‍, മുഈനുദ്ദീന്‍ സഖാഫി പെരിന്തല്‍മണ്ണ, ബാവ മുസ്‌ലിയാര്‍ നന്നമ്പ്ര ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി. 21നകം മറ്റു സോണുകളിലും ക്യാമ്പുകള്‍ നടക്കും. തുടര്‍ന്ന് സര്‍ക്കിള്‍, യൂനിറ്റ് തലങ്ങളിലും ക്യാമ്പുകള്‍ നടക്കും.

 

Latest