Connect with us

Malappuram

ചേനപ്പാടി കോളനി ആദിവാസികളെ താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചു

Published

|

Last Updated

കാളികാവ്: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചേനപ്പാടി ആദിവാസി കോളനിയില്‍ മന്ത്രി യെത്തി. കഴിഞ്ഞ സെപ്തംബറില്‍ വീട് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചതിനെ തുടര്‍ന്ന് ആദിവാസി കുടിലുകള്‍ പൊളിച്ച് മാറ്റിയതിനാല്‍ ദുരിതത്തിലായ കോളനിയില്‍ മന്ത്രി എത്തിയതോടെ ആദിവാസി കുടുംബങ്ങളെ താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചു. ചോക്കാട് ഗിരിജന്‍ കോളനി ജി എല്‍ പി സ്‌കൂളിലേക്കാണ് ചേനപ്പാടിക്കാരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. മന്ത്രി അനില്‍കുമാര്‍ കോളനി സന്ദര്‍ശിക്കുകയും പുല്ലങ്കോട് എസ്‌റ്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ ഡി എം പി മുരളീധരന്‍, നിലമ്പൂര്‍ താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍ എം കെ രാമചന്ദ്രന്‍, വില്ലേജ് ഓഫീസര്‍മാരായ ശശി ഭൂഷണ്‍, പി മുഹമ്മദ് ശമീര്‍ എന്നിവരടങ്ങുന്ന റവന്യൂ ഉദ്യോഗസ്ഥരും, ഐ ടി ഡി പി സെക്ടറല്‍ ഓഫീസര്‍ വൈ വിപിന്‍ദാസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍ ഹമീദും അംഗങ്ങളും, കാളികാവിലെ മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്ത യോഗത്തില്‍ ഇന്ന് തന്നെ കോളനിക്കാരെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് എ ഡി എം ന് നിര്‍ദ്ദേശം നല്‍കിയത്. പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കോളനി സന്ദര്‍ശിച്ചതോടെയാണ് കോളനിക്കാരുടെ പുനരധിവാസം അടിയന്തിരമായി ചെയ്യാന്‍ അധികൃതര്‍ നിര്‍ബന്ധിതമായത്. വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മിയെ ഫോണില്‍ വിളിച്ച് കോളനിക്കാരെ അടിയന്തിരമായി മാറ്റിപ്പാര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും, മുഖ്യമന്ത്രിക്കും, കലക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയവര്‍ക്ക് ഫാക്‌സ് സന്ദേശം അയക്കുകയും ചെയ്തിരുന്നു.