Connect with us

Kozhikode

വയല്‍ നികത്തി; റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു

Published

|

Last Updated

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മുരിങ്ങംപുറായി – പാലക്കാംപൊയില്‍ റോഡിലെ അര കിലോമീറ്ററോളം ഭാഗം വെള്ളം കെട്ടി നില്‍ക്കുന്നത് പ്രദേശത്തെ നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ദുരിതമാകുന്നു.
റോഡിന്റെ ഒരു വശം ഉയര്‍ന്നതും മറുഭാഗം വയലുമായിരുന്നു. എന്നാല്‍ വയല്‍ മണ്ണിട്ട് നികത്തി വീടുകള്‍ നിര്‍മിക്കുകയും വീടുകള്‍ക്ക് റോഡിനോട് ചേര്‍ന്ന് ചുറ്റുമതില്‍ പണിതതോടെയാണ് നാട്ടുകാര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത രീതിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത്.
ബൈക്ക് – ഓട്ടോ യാത്ര വളരെ പ്രയാസകരമാണിപ്പോള്‍. ചെറിയ കുട്ടികളെ എടുത്ത് കൊണ്ടുപോകേണ്ട അവസ്ഥയാണ്. മുക്കാല്‍ മീറ്ററോളം ഉയരത്തില്‍ പൊങ്ങി നില്‍ക്കുന്ന വെള്ളം ഒഴുകിപ്പോകാത്തത് മൂലം മഴ ശമിച്ചാലും വെള്ളം കെട്ടിനില്‍ക്കുകയാണ്.
പരാതിപ്പെട്ടെങ്കിലും അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഗ്രാമപഞ്ചായത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍. ഡ്രെയിനേജ് നിര്‍മിച്ചാലേ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ.