വീരേന്ദ്രകുമാര്‍ കോഴ വാഗ്ദാനം ചെയ്തു: കെ കൃഷ്ണന്‍കുട്ടി

Posted on: June 10, 2013 1:08 pm | Last updated: June 10, 2013 at 2:22 pm
SHARE

k-krishnankuttyപാലക്കാട്: കൊക്കക്കോള കമ്പനിക്കായി പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റിന് എം പി വീരേന്ദ്രകുമാര്‍ കോഴ വാഗ്ദാനം ചെയ്തു എന്ന് സോഷ്യലിസ്റ്റ് ജനത നേതാവ് കെ കൃഷ്ണന്‍കുട്ടി. കമ്പനിയുടെ ഓഫീസര്‍ അഗര്‍വാളുമൊത്താണ് വീരന്‍ കോഴ വാഗ്ദാനം ചെയ്തത്. രണ്ട് കോടിയും ബാംഗ്ലൂരില്‍ ഒരു വീടുമാണ് വാഗ്ദാനം നല്‍കിയത്. അഭിഭാഷകനെ മാറ്റാനാണ് കോഴ വാഗ്ദാനം. ഫ്രൂട്ട്ജ്യൂസ് കമ്പനിയെന്ന് വീരന്‍ തെറ്റിദ്ധരിപ്പിച്ചു എന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സോഷ്യലിസ്റ്റ് ജനത സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ കൃഷ്ണന്‍കുട്ടി രാജിവെച്ചത്. അതിനുശേഷം ശക്തമായ ആരോപണങ്ങളുമായി വീരേന്ദ്രകുമാര്‍ രംഗത്തുവന്നിരുന്നു. മന്ത്രിസ്ഥാനം കിട്ടിയിരുന്നെങ്കില്‍ കൃഷ്ണന്‍കുട്ടി രാജിവെക്കില്ലായിരുന്നു എന്ന് വീരേന്ദ്രകുമാര്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.