അട്ടപ്പാടി പട്ടിണിമരണം: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

Posted on: June 10, 2013 9:55 am | Last updated: June 10, 2013 at 12:48 pm
SHARE

തിരുവനന്തപുരം: നിയമസഭ സമ്മേൡ ആദ്യ ദിവസം തന്നെ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. അട്ടപ്പാടി ആദിവാസി മേഖലയിലുണ്ടായ പട്ടിണി മരണം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ തിരെ നടക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും പ്രമേയം അവരിപ്പിച്ച എ കെ ബാലന്‍ പറഞ്ഞു. ഇങ്ങനെ പോയാല്‍ അട്ടപ്പാടിയില്‍ കൂട്ടമരണം നമുക്ക് കാണേണ്ടിവരുമെന്നും ബാലന്‍ പറഞ്ഞു.

അട്ടപ്പാടിയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി മറുപടി നല്കി. ഇത്തരം പ്രശ്‌നങ്ങളെ രാഷ്ട്രീയമായി കാണേണ്ടെന്നും ഏത് സമയത്തും ഇത് ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.