താന്‍ മന്ത്രിസഭയിലേക്ക് വരുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല: ചെന്നിത്തല

Posted on: June 10, 2013 12:22 pm | Last updated: June 10, 2013 at 1:08 pm
SHARE

ramesh-chennithala

തിരുവനന്തപുരം: താന്‍ മന്ത്രിസഭയിലേക്ക വരുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇത് ഹൈക്കമാന്റിന്റെ പരിഗണനയിലാണ്. ഇത്തരം കാര്യങ്ങള്‍ ഹൈക്കമാന്റിന്റെ കടുത്ത നിയന്ത്രണത്തിലാണ്. എന്നാല്‍ എല്ലാ കാര്യത്തിലും എനിക്ക് എന്റേതായ അഭിപ്രായമുണ്ട്. അത് പറയേണ്ട സ്ഥലത്ത് പറയും. കേരള യാത്രയിലാണ് തന്റെ മന്ത്രിസഭാപ്രവേശം ഏറെ ചര്‍ച്ചയായത്. എം എല്‍ എ ആയപ്പോഴും അത്തരം ചര്‍ച്ചകള്‍ ഉണ്ട്. ഇക്കാര്യം ചര്‍ച്ചയായതില്‍ താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. മാധ്യമങ്ങളെയും പഴിക്കുന്നില്ല.

താന്‍ മന്ത്രിസ്ഥാനത്തിന് ആഗ്രഹിച്ചു എന്ന പ്രചാരണം മനഃപ്രയാസമുണ്ടാക്കി. ഇതുവരെയുണ്ടായ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദിക്കുന്നു എന്നും ചെന്നിത്തല പറഞ്ഞു.
സ്ഥാനമാനങ്ങള്‍ക്കായി താന്‍ ഇതുവരെ നടന്നിട്ടില്ല. ഇതുവരെ കിട്ടിയ പദവികളെല്ലാം എന്നെ തേടി വന്നതാണ്. കെ പി സി സി പ്രസിഡന്റ് എന്ന പദവി എല്ലാ മന്ത്രിമാരേക്കാളും മുകളിലാണ്. സമുദായ സംഘടനകളോട് കോണ്‍ഗ്രസിന് എന്നും കൃത്യമായ നയമുണ്ട്. ആലപ്പുഴ ഡി സി സി സമുദായ സംഘടനകള്‍ക്കെതിരെ പാസ്സാക്കിയ പ്രമേയത്തില്‍ തെറ്റില്ല. അവര്‍ക്ക് അതിനുള്ള സ്വാതന്ത്യമുണ്ട്.