സാമൂഹിക പുരോഗതിക്ക് സാംസ്‌കാരിക സമന്വയം അനിവാര്യം: കാന്തപുരം

Posted on: June 10, 2013 11:45 am | Last updated: June 10, 2013 at 11:45 am
SHARE
DSC00037
ഇന്തോനേഷ്യയിലെ ജാവാബന്‍ഗില്‍ നടന്ന അന്താരാഷ്ട്രാ സൂഫി കോണ്‍ഫറന്‍സില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

ജക്കാര്‍ത്ത: സാമൂഹിക പുരോഗതിക്ക് സാംസ്‌കാരിക സമന്വയം അനിവാര്യമാണെന്നും മതങ്ങള്‍ നല്‍കുന്ന സന്ദേശവും സാരവും മാനവികതയുടെതാണെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഇന്തോനേഷ്യയിലെ ജാവാബന്‍ഗില്‍ നടന്ന അന്താരാഷ്ട്രാ സൂഫി കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജക്കാര്‍ത്തയിലെ റൗളത്തുസ്സ്വലാഹ് എന്ന സംഘടനയാണ് സൂഫി സമ്മേളനം സംഘടിപ്പിച്ചത്.
ജക്കാര്‍ത്തയിലെത്തിയ കാന്തപുരത്തിനും മൂസ സഖാഫി പാതിരമണ്ണക്കും ദിയോന അലിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കി. ശൈഖ് അഫീഫുദ്ദീന്‍ ജീലാനി, ഹബീബ് ഉമര്‍ അബ്ദുല്ല സഖാഫ്, മുഹമ്മദ് സര്‍സിന്ദി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മതപണ്ഡിതര്‍ ഇന്തോനേഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍, വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.