വിഷക്കള്ള് കുടിച്ച് പത്തനംതിട്ടയില്‍ 10 പേര്‍ കുഴഞ്ഞുവീണു

Posted on: June 10, 2013 8:30 am | Last updated: June 10, 2013 at 11:25 am
SHARE

പത്തനംതിട്ട: പത്തനം തിട്ട ജില്ലയിലെ വള്ളിക്കോട്ട് വിഷക്കള്ള് കുടിച്ച പത്തുപേര്‍ ആശപത്രിയില്‍. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു. പ്രശ്‌നത്തെത്തുടര്‍ന്ന് കോന്നി റേഞ്ചിലെ ഷാപ്പുകള്‍ അടച്ചുപൂട്ടാന്‍ എക്‌സൈസ് മന്ത്രി കെ ബാബു നിര്‍ദേശം നല്കി. സംഭവവുമായി ബന്ധപ്പെട്ട് ആറ് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. പത്തനംതിട്ട എക്‌സൈസ് സി ഐ, കോന്നി എസ് ഐ, പ്രിവന്റീവ് ഓഫീസര്‍, മൂന്ന് സിവില്‍ ഓഫീസര്‍മാര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
വിഷബാധയേറ്റവരെ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.