റിപ്പര്‍ ജയാനന്ദന്‍ ജയില്‍ ചാടി

Posted on: June 10, 2013 10:14 am | Last updated: June 10, 2013 at 12:23 pm
SHARE

ripper-jayanandan

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ സഹതടവുകാരനോടൊപ്പം പൂജപ്പുര ജയില്‍ ചാടി. ഇന്നലെ രാത്രിയാണ് ഇവര്‍ ജയില്‍ ചാടിയത്. ഏഴ് കൊലക്കേസുകളില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജയാനന്ദന്‍. സെല്ലില്‍ ഡമ്മി ഉണ്ടാക്കി കാവല്‍ക്കാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തടവ്ചാട്ടം. കണ്ണൂരില്‍ തടവിലായപ്പോഴും ജയാനന്ദന്‍ ജയില്‍ ചാടിയിരുന്നു. അബ്കാരി കേസില്‍ അറസ്റ്റിലായ പ്രകാശാണ് ജയാനന്ദനോടൊപ്പം ജയില്‍ ചാടിയതെന്ന് പോലീസ് പറഞ്ഞു.
ജയില്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ് അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ജയിലിലെത്തിയിട്ടുണ്ട്.