ന്യൂസിലന്‍ഡിന് ഒരു വിക്കറ്റ് വിജയം

Posted on: June 10, 2013 9:17 am | Last updated: June 10, 2013 at 10:02 am
SHARE

Sri Lanka v New Zealand

കാര്‍ഡിഫ്: ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡിന് ഒരു വിക്കറ്റ് വിജയം. ടോസ് നേടി ബാറ്റ് ചെയ്ത ശ്രീലങ്ക നിരാശപ്പെടുത്തി. 37.5 ഓവറില്‍ അവര്‍ 138 റണ്‍സിന് പുറത്തായി.
68 റണ്‍സെടുത്ത സംഗക്കാരയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു അവരെ നൂറ് കടത്തിയത്. കിവീസിന് വേണ്ടി മിച്ചല്‍ മക്ക്ലീനന്‍ നാല് വിക്കറ്റുകളും മില്‍സും നഥാന്‍ മക്കെല്ലവും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 36.3 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 10 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ലസിത് മലിംഗയുടെ ബൗളിംഗിന് മുന്നില്‍ ഏറെ വിയര്‍ത്ത ശേഷമായിരുന്നു ന്യൂസിലാന്‍ഡ് വിജയം കണ്ടത്.
എട്ടാമനായി ഇറങ്ങി 32 റണ്‍സെടുത്ത നഥാന്‍ മക്കെല്ലമാണ് ന്യൂസിലന്‍ഡിന്റെ വിജയത്തില്‍ നിര്‍ണായകമായത്. മക്കെല്ലമാണ് കളിയിലെ കേമന്‍.