Connect with us

Gulf

സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററിനു ഭാരത് സേവക് സമാജത്തിന്റെ അംഗീകാരം

Published

|

Last Updated

IMG_2591

ഇന്ത്യന്‍ ഗവണ്‍മെണ്ടിന്റേയും കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റേയുംസമ്മതത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഭാരത് സേവക് സമാജം കള്‍ചറല്‍മിഷന്റെന്അംഗീകാരം ദോഹയിലെ സലാത്ത ജദീതില്‍ പ്രവര്‍ത്തിക്കുന്നസ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററിനു ലഭിച്ചു. ഫൈന്‍ ആര്‍ട്ട്‌സ് ആന്റ് പെര്‍ഫോമിംഗ് ആര്‍ട്‌സ് ട്രെയിനിംഗ് സെന്ററായ സ്‌കില്‍സ് ഇനി മുതല്‍ ബി.എസ്.എസ്സ്. ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദോഹയിലെ അംഗീക്യത പരിശീലന കേന്ദ്രമായിരിക്കും. സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഡിപ്ലോമ കോഴ്‌സുകളില്‍ പരീക്ഷ എഴുതുവാനുള്ള സൗകര്യം ഇനി മുതല്‍ ലഭ്യമായിരിക്കും.

ഖത്തറിലെ മറ്റു സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുന്‍ കാലങ്ങളില്‍ പഠനം പൂര്‍ത്തിയായവര്‍ക്കും ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്ആഗ്രഹിക്കുന്നുവെങ്കില്‍ ബി.എസ്സ്.എസ്സ്. കള്‍ചറല്‍ മിഷനില്‍ റജിസ്റ്റര്‍ചെയ്യാനുള്ള സൗകര്യവും സ്‌കില്‍സ് വഴി ലഭിക്കുന്നതായിരിക്കും. ഇങ്ങിനെറജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അവരവരുടെ സ്ഥാപനങ്ങളില്‍ പഠനം തുടര്‍ന്നുകൊണ്ടു തന്നെ ബി.എസ്സ്.എസ്സ്. ന്റെ സ്റ്റഡി മെറ്റീയല്‍സും സിലബസ്സും ഉപയോഗിച്ച് പരീക്ഷക്ക് തയ്യാറെടുക്കാവുന്നതാണ്. ഖത്തറില്‍ നിന്നുള്ള എല്ലാ റജിസ്‌ട്രേഷനും സ്‌കില്‍സ് ഡെവലപ്‌മെന്റ് വഴിയായിരിക്കും സ്വീകരിക്കുക.
കോഴ്‌സിന്റെ വിശദാംശങ്ങള്‍:
കര്‍ണാടക സംഗീതം : സ്വരപൂര്‍ണ്ണ (വോക്കല്‍),

ഉപകരണ സംഗീതം :വയലിന്‍, വീണ, ഹാര്‍മോണിയം, മൃദംഗം, തബല(ഹിന്ദുസ്ഥാനി)

ശാസ്ത്രീയ ന്യത്തം : നാട്യപൂര്‍ണ്ണ

ചിത്ര രചന : കലാപൂര്‍ണ്ണ

ബി.എസ്.എസ്സ്. കള്‍ചറല്‍ മിഷന്റെ നിയമത്തിനനുസൃതമായി പതിനൊന്നു വയസ്സ് തികഞ്ഞ കുട്ടികള്‍ക്ക് മാത്രമാണു ഡിപ്ലോമ കോഴ്‌സുകള്‍ക്ക്‌റജിസ്‌ട്രേഷന്‍ ലഭിക്കുക. കോഴ്‌സിന്റെ കാലാവധി രണ്ടുവര്‍ഷമായിരിക്കും.നൃത്തം, സംഗീതം, ചിത്രകല തുടങ്ങിയവയില്‍ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനു ചേരാവുന്നാതാണു. ബി.എസ്സ്. എസ്സ്. കള്‍ച്ചറല്‍! മിഷനില്‍ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ലഭിക്കുന്ന സിലബസ്സ്, സ്റ്റഡി മെറ്റീയല്‍സ് എന്നിവഅനുസരിച്ചുള്ള ട്രെയിനിംഗ് തീയറിയിലും പ്രാക്ടിക്കലിലുംലഭിക്കുന്നതായിരിക്കും. ആവശ്യമാകുന്ന ഘട്ടങ്ങളില്‍ ബി.എസ്.എസ്സ്. കള്‍ചറല്‍മിഷന്റെ അധ്യാപകര്‍ ദോഹയിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതായിരിക്കും. പരീക്ഷ എല്ലാ വര്‍ഷവും മെയ് മാസത്തില്‍ ദോഹയില്‍ വെച്ച് നടക്കുന്നതായിരിക്കും. ബി.എസ്.എസ്സ്. കള്‍ചറല്‍ മിഷന്റെ കീഴിലുള്ള അധ്യാപകരായിരിക്കും എക്‌സാമിനേഴ്‌സ് ആയി വരിക. മറ്റു സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നതായിരിക്കും. പരീക്ഷയുടെ മേല്‍ നോട്ടം സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററിനാണെങ്കിലും അതാതു സ്ഥാപനങ്ങളിലെ അധ്യാപകരുടെ സാന്നിധ്യത്തില്‍ ആയിരിക്കും പരീക്ഷ നടത്തുക.
ഇങ്ങിനെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അംഗീകാരം ഉണ്ടായിരിക്കും. ബി.എസ്സ്.എസ്സ്. കള്‍ചറല്‍മിഷനായിരിക്കും സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യു ചെയ്യുവാനുള്ള അധികാരം.
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തോടുകൂടി കേന്ദ്ര പ്ലാനിഗ് കമ്മീഷന്റെകീഴില്‍ 1952 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ സന്നദ്ധ സംഘടനയാണു ഭാരത്‌സേവക് സമാജ് (ബി.എസ്സ്.എസ്സ്.) ബി.എസ്സ്.എസ്സ് ന്റെ കീഴില്‍ വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അക്കാദമിക് തലത്തില്‍ വിവിധകോഴ്‌സുകള്‍ നടത്തപ്പെടുന്നുണ്ട്. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി,മഹാത്മാഗാന്ധി സര്‍വ്വകലാശാല തുടങ്ങി വിവിധ സര്‍വ്വകലാശാലകളുമായിസഹകരിച്ചു നടത്തുന്ന വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും ഇതില്‍ ഉള്‍പ്പെടും.സംഗീതം, നൃത്തം, ചിത്ര കല തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോഴ്‌സുകള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുന്ന സമയത്താണു ഖത്തറില്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററിനു ബി.എസ്സ്.എസ്സ്. ന്റെ അംഗീകാരം ലഭിക്കുന്നത്.

Latest