Connect with us

Gulf

ദുബൈ മാള്‍ വികസിപ്പിക്കുന്നു

Published

|

Last Updated

The dubai mall aquarium_tcm87-24123

ദുബൈ മാളിലെ അക്വേറിയം

 

ദുബൈ: ലോകത്തിലെ വലിയ ഷോപ്പിംഗ് കേന്ദ്രങ്ങളിലൊന്നായ ദുബൈ മാള്‍ വികസിപ്പിക്കുന്നു. പ്രതിവര്‍ഷം 10 കോടി സന്ദര്‍ശകരെ ലക്ഷ്യം വെച്ചാണ് വികസനം. 10 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ “ഫാഷന്‍ പോര്‍ട്ട് ഫോളിയോ”ക്ക് വേണ്ടിയാണ് വികസനം.
ലോകത്തിലെ ഫാഷന്‍ ഉത്പന്നങ്ങളുടെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ ഇവിടെ സ്ഥാപിക്കും. നടപ്പാതകള്‍ക്കിരുവശവും ജലധാരകളുണ്ടാകും. ഭക്ഷ്യവസ്തുക്കള്‍ ഇവിടെ ലഭ്യമാക്കും. 1,200 ഫാഷന്‍ സ്‌റ്റോറുകളും 200 ഭക്ഷണശാലകളുമാണ് ലക്ഷ്യം. മൂന്നാം നിലയില്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടാകും. ബുര്‍ജ് ഖലീഫക്ക് സമീപമാണ് ദുബൈ മാള്‍. 500 ഏക്കറാണ് ഇമാര്‍ പ്രോപ്പര്‍ട്ടീസിന് ഇവിടെയുള്ളത്.

Latest