Connect with us

Gulf

ഡിസൈന്‍ ഡിസ്ട്രിക്ട് ബിസിനസ് ബേക്കു സമീപം

Published

|

Last Updated

ദുബൈ: ബിസിനസ് ബേക്കു സമീപം ഡിസൈന്‍ ഡിസ്ട്രിക്ട് സ്ഥാപിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ അല്‍ മക്തൂം ഉത്തരവിട്ടു.

ആഡംബര ഉത്പന്നങ്ങളുടെ കേന്ദ്രമായിരിക്കും ഇത്. ബ്രാന്‍ഡുകള്‍, അവയുടെ രൂപകല്‍പ്പനകള്‍ എന്നിവക്ക് ഈ മേഖല ഉപയോഗപ്പെടുത്താം. ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് ഇത് സഹായകമാകും.
ദുബൈ ആര്‍ട്ടീരിയല്‍ ഹൈവേക്ക് സമീപം രണ്ട് രാജ്യാന്തര വിമാനത്താവളങ്ങള്‍ക്കിടയില്‍ ബുര്‍ജ് ഖലീഫക്ക് അകലെയല്ലാതെ ഡിസൈന്‍ ഡിസ്ട്രിക്ട് വരുന്നുവെന്നതും ശ്രദ്ധേയം. ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സിനാണ് നടത്തിപ്പ് ചുമതല. ഇന്റര്‍നെറ്റ് സിറ്റി, നോളജ് സിറ്റി എന്നിവ സ്ഥാപിച്ചത് ടീകോം ആയിരുന്നു.
വിനോദസഞ്ചാര മേഖലക്കും ഇത് മുതല്‍ക്കൂട്ടാകും. ലോകത്തെ ഫാഷന്‍ വ്യവസായികളും ഇടപാടുകാരും ഇവിടെയെത്തും. ലോകത്ത് 90 ശതമാനം രാജ്യങ്ങളിലേക്കും ഒമ്പത് മണിക്കൂറില്‍ കുറഞ്ഞ വ്യോമഗതാഗതം മാത്രമേ ഉള്ളൂ. 2020 ഓടെ രണ്ട് കോടി സന്ദര്‍ശകരാണ് ദുബൈയിലെത്തുക. രണ്ട് വര്‍ഷത്തിനകം വിനോദസഞ്ചാരമേഖലയുടെ വരുമാനം 15,100 കോടി ദിര്‍ഹം ആകും.
ഫാഷന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ മാത്രമല്ല, അവ നിര്‍മിക്കുന്നതിലും ദുബൈ മുന്നോട്ടുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. വസ്ത്ര, ചെരുപ്പ് വിപണനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനം യു എ ഇക്കുണ്ടെന്നും ആഡംബര കമ്പോളം 15 ശതമാനത്തിന്റെ വളര്‍ച്ച നേടിയെന്നും അവര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest