മൂന്ന് മണിക്കൂര്‍ കാറിനകത്ത്; മൂന്ന് വയസുകാരന്‍ മരിച്ചു

Posted on: June 9, 2013 8:12 pm | Last updated: June 9, 2013 at 8:12 pm
SHARE

റാസല്‍ഖൈമ: മൂന്ന് മണിക്കൂറോളം കാറിനകത്ത് അകപ്പെട്ട മൂന്ന് വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു. റാസല്‍ഖൈമ അദാനില്‍ യെമനി കുട്ടിയാണ് ദാരുണമായി മരിച്ചത്. മാതാപിതാക്കള്‍ കാര്‍ ലോക്ക് ചെയ്ത് വീട്ടിലേക്ക് കയറിയപ്പോള്‍ കുഞ്ഞിനെ മറന്നുപോവുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. കുട്ടി കാറിന്റെ പിന്‍ സീറ്റില്‍ ഉണ്ടെന്നറിഞ്ഞ മാതാപിതാക്കള്‍ ഓടിച്ചെന്ന് നോക്കിയപ്പോള്‍ കുട്ടി അവശനായിരുന്നു. ഉടന്‍ തന്നെ ദൈദ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കാറില്‍ ശ്വാസതടസം കാരണമാണ് കുട്ടി മരിച്ചതെന്ന് ദൈദ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. കാറിനകത്തും പുറത്തും കനത്ത ചൂടായിരുന്നുവെന്ന് പോലീസ് ക്യാപ്റ്റന്‍ ഖാലിദ് അല്‍ നഖാബി പറഞ്ഞു.