എ എന്‍ എഫ് ആള്‍ സ്റ്റാര്‍സ്- ഡി പി എസ് ജേതാക്കള്‍

Posted on: June 9, 2013 8:09 pm | Last updated: June 9, 2013 at 8:09 pm
SHARE

ദുബൈ: കഴിഞ്ഞ രണ്ട് മാസമായി ദുബൈയില്‍ നടന്ന എട്ടാമത് ബെറി ഹില്‍സ് ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബാള്‍ ലീഗ് മത്സരങ്ങളുടെ ഫൈനലില്‍, പുരുഷ വിഭാഗത്തില്‍ എ എന്‍ ഫ് ആള്‍ സ്റ്റാര്‍സ്-ബ്ലൂറയ്ന്‍സ് ഈഗിള്‍സിനെ 71-56 എന്ന സ്‌ക്കോറിനു പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കി.
വനിതാവിഭാഗത്തില്‍ ഡി പി എസ് ഷാര്‍ജ മത്സരത്തില്‍ മിച്ചി ജാഗുവേസ് 40-38 എന്ന സ്‌ക്കോറിനു പരാജയപ്പെടുത്തി കെ ഇ എഫ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി നേടി. പുരുഷ വിഭാഗം ജേതാക്കള്‍ ആള്‍സ്റ്റാര്‍സിനുവേണ്ടി മനോജ് എബ്രഹാം 20 പോയന്റുകള്‍ നേടി ടോപ്പ് സ്‌ക്കോറായി വനിതാവിഭാഗത്തില്‍ ജുമൈറ തസ്‌നീം 21 പോയിന്റുകള്‍ നേടി ഡി പി എസ് ഷാര്‍ജക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു.
19 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തിലെ ഭാവിതാരമായും ടോപ്പ്‌സ്‌കോററായും നിംസ് ഷാര്‍ജയിലെ അഭില്‍ ദേവ് അരുണ്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഷൂട്ടറായ ഡി പി എസിലെ അബ്രഹാം ഭാവി വാഗ്ദാനമായി ഒവറോണിലെ വൈഷാഖ് അലുങ്ങലും തിരഞ്ഞെടുക്കപ്പെട്ടു. 13 വയസ്സിനു താഴെയുള്ള അണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡി പി എസ് ദുബൈയിലെ തോമസ് ജൂപ്പന്‍ വിനിംഗ് ചാംസിലെ ലവീഷ് നിംസിലെ ആദില്‍ മുഹമ്മദ് എന്നിവര്‍ക്ക് ലഭിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തിലെ അവാര്‍ഡുകള്‍ ഡി പി എസ് ഷാര്‍ജയിലെ ദ്യുദിക, ജെംസ് ഔവറോണിലെ ശ്രീമതി ഡി പി എസ് ദുബൈയിലെ അനന്യ മിച്ചി അക്കാദമിയിലെ ബോണ്‍ഫിലിയ എന്നിവര്‍ കരസ്ഥമാക്കി.
ജലീല്‍ ഹോള്‍ഡിംഗ്‌സ് ഡയറക്ടര്‍ സമീര്‍ കെ മുഹമ്മദും അറേബ്യന്‍ കോസ്റ്റ് മനേജിംഗ് പാര്‍ട്ണര്‍ ജേക്കബും ലീന ജേക്കബ്, ഐ ബി എസ് പ്രസിഡന്റ് ശ്രീ രാജന്‍ ജോബ് സമ്മാനദാനം നിര്‍വഹിച്ചു.