ഫില്‍ നെവില്ലെ പരിശീലകനാവുന്നു

Posted on: June 9, 2013 6:48 pm | Last updated: June 9, 2013 at 6:48 pm
SHARE

_66490112_phil_neville_getty

ലണ്ടന്‍: വിരമിച്ച എവര്‍ട്ടണ്‍ താരം ഫില്‍ നെവില്ലെ താന്‍ പരിശീലകന്റെ കുപ്പായം അണിയാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു. യുവേഫയുടെ പരിശീലക ലൈസന്‍സ് കൈക്കലാക്കാനുള്ള ശ്രമത്തിലാണ് താനെന്ന് നെവില്ലെ മാധ്യമങ്ങളെ അറിയിച്ചു.
‘ഞാന്‍ പരിശീലകനുള്ള ലൈസന്‍സ് കൈക്കലാക്കാനുള്ള ശ്രമത്തിലാണ്. ഇതിനകം തന്നെ പരിശീലനത്തിനുള്ള ടെക്‌നിക്കുകള്‍ അലക്‌സ് ഫെര്‍ഗൂസന്റെ അടുത്തുനിന്നും ഞാന്‍ സ്വന്തമാക്കിയിട്ടുണ്ട്’ മുന്‍ മാഞ്ചസ്റ്റര്‍ സുണൈറ്റഡ് താരം കൂടിയായ നെവില്ലെ പറഞ്ഞു.
36 കാരനായ നെവില്ലെ 59 മത്സരങ്ങള്‍ ഇംഗ്ലണ്ടിനു വേണ്ടി കളിച്ചിട്ടുണ്ട്. ആറ് പ്രീമിയര്‍ ലീഗും ഒരു ചാംമ്പ്യന്‍സ് ലീഗും നേടിയ മാഞ്ചസ്റ്റര്‍ ടീമില്‍ അംഗമായിരുന്നു നെവില്ലെ. മാഞ്ചസ്റ്ററിന്റെ മുന്‍ പ്രതിരോധ നിരക്കാരനായ ഗാരി നെവില്ലെയുടെ സഹോദരനാണ് ഫില്‍ നെവില്ലെ.