മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു; രണ്ടുപോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: June 9, 2013 4:42 pm | Last updated: June 9, 2013 at 4:44 pm
SHARE

തിരുവനന്തപുരം: സ്വകാര്യ ബസില്‍നിന്ന് ഡ്രൈവറെ വലിച്ചിറക്കി മര്‍ദ്ദിക്കുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച കേരളാവിഷന്‍ റിപ്പോര്‍ട്ടര്‍ വിനേഷിനെ മര്‍ദ്ദിച്ചതിന് രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിവില്‍ പോലീസ് ഓഫീസര്‍മാരായ ആനന്ദക്കുട്ടന്‍, ശ്രീകുമാര്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍ അന്വേഷിക്കും.