ഉംറ വിസയുടെ കാലാവധി രണ്ടാഴ്ച്ചയായി കുറച്ചു

Posted on: June 9, 2013 12:15 pm | Last updated: June 9, 2013 at 12:17 pm
SHARE

hajj

ജിദ്ദ: ഇത്തവണ ഉംറ വിസയുടെ കാലാവധി രണ്ടാഴ്ച മാത്രമായി പരിമിതപ്പെടുത്താന്‍ ഹജ്ജ് മന്ത്രാലയം തീരുമാനിച്ചു. വിശുദ്ധനഗരത്തിലേയും പരിസരങ്ങളിലേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. പുതിയ സമയ പരിധി തിങ്കളാഴ്ച മുതല്‍ നടപ്പില്‍ വരും.

ഇന്ത്യയില്‍ നിന്നുള്ള ഉംറ ഏജന്‍സികളെ സൗദി എംബസി തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

സാധാരണ ഗതിയില്‍ റമദാന്‍ മാസം മുഴുവന്‍ മക്കയിലും മദീനയിലുമായി കഴിയാന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് സൗദിയുടെ ഈ തീരുമാനം തിരിച്ചടിയാണ്.

ഉംറയ്ക്ക് വേണ്ടിയുള്ള വിസ അനുവദിച്ചു കഴിഞ്ഞാല്‍ 14 ദിവസത്തേക്ക് മാത്രമായിരിക്കും അതിന് സാധുതയുണ്ടായിരിക്കുക. വിസ സ്റ്റാമ്പ് ചെയ്തു കഴിഞ്ഞാല്‍ ഉംറയുടെ കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് പതിനാലാം ദിവസം സൗദിയില്‍ നിന്ന് തിരിച്ചുപോയിരിക്കണം.

സൗദിയിലെ ഉംറ സംഘാടക ഏജന്‍സികള്‍ക്കുള്ള ക്വാട്ട നേരേ പകുതിയാക്കി വെട്ടിക്കുറച്ചിട്ടുണ്ട്.