മധ്യപ്രദേശില്‍ 350 യുവതികള്‍ക്ക് കന്യകാത്വ പരിശോധന; അന്വേഷണത്തിന് ഉത്തരവ്

Posted on: June 9, 2013 9:33 am | Last updated: June 9, 2013 at 9:33 am
SHARE

marriageബെറ്റൂള്‍: മധ്യപ്രദേശിലെ ബരാട് ജില്ലയിലെ ഗോത്രവര്‍ഗ്ഗ മേഖലയില്‍ സമൂഹവിവാഹത്തിനു മുന്നോടിയായി 350 യുവതികളുടെ കന്യകാത്വവും ഗര്‍ഭാവസ്ഥയും പരിശോധിച്ചതായി ആരോപണം. സര്‍ക്കാറിന്റെ മുഖ്യമന്ത്രി ‘കന്യാടന്‍ യോജന’ പദ്ധതിപ്രകാരമുള്ള സമൂഹവിവാഹത്തിന് മുന്നോടിയായാണ് സംഭവം.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസിസ്റ്റന്റ് കലക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ രാജേഷ് പ്രസാദ് മിശ്ര പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ തന്നെയാണ് കന്യകാത്വ പരിശോധന ആവശ്യപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ ഗോത്രജനതയോട് മാപ്പ് ചോദിക്കുന്നതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.