എസ് ജെ എം ക്ഷേമനിധിയിലേക്ക് സമാഹരിച്ച ഫണ്ട് ഏറ്റുവാങ്ങി

Posted on: June 9, 2013 8:38 am | Last updated: June 9, 2013 at 8:38 am
SHARE

കല്‍പ്പറ്റ: വയനാട്, നീലഗിരി ജില്ലയിലെ റെയ്ഞ്ച് തലങ്ങളില്‍ നിന്ന് സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ക്ഷേമനിധിയിലേക്ക് സമാഹരിച്ച ഫണ്ട് സംസ്ഥാന നേതാക്കള്‍ ഏറ്റുവാങ്ങി.
കല്‍പ്പറ്റ അല്‍ഫലാഹ് കോംപ്ലക്‌സില്‍ നടന്ന സംയുക്ത ജില്ലാ സാരഥി സംഗമത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളാണ് ഏറ്റു വാങ്ങിയത്.
ഏറ്റവും കുറഞ്ഞ വേതനം വാങ്ങി മികച്ച സേവനം ചെയ്യുന്നവരാണ് മുഅല്ലിംകള്‍. അവരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ഇതിന് ആശ്വാസം നല്‍കുന്നതിനാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ക്ഷേമനിധി സംഘടിപ്പിച്ചത്.
സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി കുഞ്ഞുകുളം ക്ലാസിന് നേതൃത്വം നല്‍കി.സി കെ എം പാടന്തറ, കോയ സഅദി,സിദ്ദീഖ് മദനി മേപ്പാടി, അലവി സഅദി , ഹൈദര്‍ സഖാഫി, ജഅ്ഫര്‍ സഅദി, റഫീഖ് മുസ്‌ലിയാര്‍,ഹുസൈന്‍ സഖാഫി, അബ്ദുല്‍ഗഫൂര്‍ മുസ്‌ലിയാര്‍, റഫീഖ് ലത്വീഫി, കെ കെ മുഹമ്മദലി ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. വയനാട് ജില്ലാ കമ്മിറ്റി സ്വരൂപിച്ച ഫണ്ട് ജില്ലാ ട്രഷറര്‍ അലവി സഅദി റിപ്പണും നീലഗിരി ജില്ല സമാഹരിച്ച ഫണ്ട് ജില്ലാ സെക്രട്ടറി കോയ സഅദിയുംവിവിധ റൈഞ്ചുകളില്‍ നിന്ന് സ്വരൂപിച്ച ഫണ്ട് അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍ (ബത്തേരി റെയ്ഞ്ച്),അബൂബക്കര്‍ മുസ്‌ലിയാര്‍(കല്‍പ്പറ്റ റെയ്ഞ്ച്), റഫീഖ് ലത്വീഫി(ചുണ്ട റെയ്ഞ്ച്), ഹൈദര്‍ സഖാഫി(പടിഞ്ഞാറത്തറ റെയ്ഞ്ച്), ജഅ്ഫര്‍ സഅദി(മാനന്തവാടി റെയ്ഞ്ച്) എന്നിവരും തങ്ങളെ ഏല്‍പ്പിച്ചു.