എസ് വൈ എസ് ആരോഗ്യ സംരക്ഷണ ക്യാമ്പയിന്‍ 15 മുതല്‍

Posted on: June 9, 2013 8:31 am | Last updated: June 9, 2013 at 8:31 am
SHARE

കോഴിക്കോട്: പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത എന്ന പ്രമേയത്തില്‍ എസ് വൈ എസ് നടത്തുന്ന ആരോഗ്യ സംരക്ഷണ ക്യാമ്പയിന്‍ 15ന് ആരംഭിക്കും. സംസ്ഥാനത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന മഴക്കാല രോഗങ്ങളെ അതിജീവിക്കാനുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
25ന് ശുചിത്വ ദിനമായി ആചരിക്കും. ആശുപത്രികള്‍, കവലകള്‍, ഓടകള്‍, മതധര്‍മസ്ഥാപനങ്ങള്‍ എന്നിവ ശുദ്ധീകരിക്കും. ലഘുലേഖ വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം, ആരോഗ്യ സംരക്ഷണ സദസ്സ് എന്നിവ സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ ജൂലൈ അഞ്ചിന് സമാപിക്കും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിച്ചു. റഹ്മത്തുല്ല സഖാഫി, സലീം അണ്ടോണ, ആലിക്കുട്ടി ഫൈസി, നാസര്‍ ചെറുവാടി സംബന്ധിച്ചു.