ഡെങ്കിപ്പനി പടരുന്നു; രണ്ട് വയസ്സുകാരന്‍ മരിച്ചു

Posted on: June 9, 2013 8:12 am | Last updated: June 9, 2013 at 8:12 am
SHARE

പാലക്കാട്: പാലക്കാട്: ജില്ലയില്‍ ഡെങ്കിപ്പനിയും പടരുന്നു. ഇന്നലെ കണ്ണമ്പ്ര ചേവക്കോട് തോന്നൂര്‍പ്പൊറ്റയില്‍ രണ്ട് വയസുകാരന്‍ ഡെങ്കിപ്പനി മൂലം മരിച്ചു. മണികണ്ഠന്‍- സൗമ്യ ദമ്പതികളുടെ മകനാണ് മരിച്ചത്.
ഒരാഴ്ച മുമ്പാണ് പനി ബാധിച്ച ചികിത്സ തേടിയത്. രക്തസാമ്പിള്‍ പരിശോധിച്ചപ്പോള്‍ ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു.
ഇന്നലെ 1259 പേര്‍ പനിചികിത്സ തേടിയെത്തി. ഇവരില്‍ 113 പേരെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തു. 237 പേര്‍ക്ക് വയറിളക്കരോഗം ബാധിച്ചു. അയിലൂരില്‍ ഒരാള്‍ക്ക് ടൈഫോയ്ഡ് ബാധിച്ചിട്ടുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്.
സ്വകാര്യആശുപത്രികളിലും ഹോമിയോ, ആയുര്‍വേദ ആശുപത്രികളിലും പനി ചികിത്സ തേടുന്നവരുടെ കണക്ക് ഇതിന്റെ ഇരട്ടിയാണ്. സര്‍ക്കാര്‍ ആയുര്‍വേദ, ഹോമിയോ ആശുപത്രികളില്‍ പനി ചികിത്സക്കെത്തുന്നവരുടെ കണക്ക് ആരോഗ്യവകുപ്പിന് നല്‍കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമവും മരുന്നുക്ഷാമവും ജനങ്ങളെ വലക്കുന്നു. കിടത്തി ചികിത്സയ്ക്ക് സൗകര്യമില്ലാത്ത ആശുപത്രികളില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ജില്ലാ ആശുപത്രിയിലെ വാര്‍ഡുകള്‍ പനിബാധിതരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഇവര്‍ക്കൊപ്പം മറ്റ് രോഗികളെയും കിടത്തുന്നത് പ്രതിഷേധത്തിനിടയാക്കുന്നു