Connect with us

Kerala

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്ര മത്സ്യങ്ങളുടെ പ്രജനനത്തിന് ഭീഷണിയെന്ന് കണ്ടെത്തി

Published

|

Last Updated

കൊച്ചി: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രമത്സ്യങ്ങളുടെ പ്രജനനത്തിന് ഭീഷണിയാണെന്ന് കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തില്‍ കണ്ടെത്തി. പ്ലാസ്റ്റിക് മാലിന്യങ്ങളും വ്യവസായ വിസര്‍ജ്യങ്ങളും പരിസ്ഥിതിയെ നശിപ്പിക്കുന്നതിനൊപ്പം മത്സ്യങ്ങളുടെ ജീവനും ഭീഷണി തീര്‍ക്കുകയാണ്.

കരയിലോ പുഴയിലോ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രത്തിലെത്തുകയും മത്സ്യങ്ങളുടെ പ്രജനനത്തിന് തടസമാകും വിധം കടലിനടിയിലെ പാറകളിലും മറ്റും ആവരണം പോലെ പറ്റികിടക്കുകയും ചെയ്യും. മത്സ്യങ്ങളുടെ പ്രജനനസ്ഥലമായ ഇവിടങ്ങളില്‍ പ്ലാസ്റ്റിക് അടിഞ്ഞു കൂടുന്നത് മൂലം അവയുടെ ആവാസവ്യവസ്ഥ തകരുന്ന സാഹചര്യമാണുള്ളതെന്നും സി എം എഫ് ആര്‍ ഐ ഫിഷറീസ് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് ഡിവിഷന്‍ വിഭാഗം മേധാവി ഡോ. വി കൃപ പത്ര സമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ കേടുപാടുകള്‍ വന്ന വലകള്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ തന്നെ ഉപേക്ഷിക്കുന്നതും മത്സ്യങ്ങളുടെ ജീവന് ഭീഷണിയായിത്തീര്‍ന്നിട്ടുണ്ട്. ഇത്തരം വലകള്‍ കടലില്‍ ഉപേക്ഷിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികളില്‍ അവബോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

Latest