Connect with us

Education

പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ്; വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു

Published

|

Last Updated

കൊയിലാണ്ടി: ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 1000 രൂപ നിരക്കില്‍ അനുവദിക്കുന്ന പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. 2013-14 അധ്യയന വര്‍ഷത്തെ അപേക്ഷയോടൊപ്പം റവന്യൂ വകുപ്പിലെ ബന്ധപ്പെട്ട വില്ലേജ് ഓഫീസറില്‍ നിന്ന് ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ഹജരാക്കണമെന്ന നിബന്ധന നിര്‍ബന്ധമാക്കി പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ ഉത്തരവിറക്കി. ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹയാത്തോടെ 2008 മുതല്‍ നടപ്പിലാക്കി വരുന്നതാണ് സ്‌കോളര്‍ഷിപ്പ് വിതരണം. അപേക്ഷയോടൊപ്പം വാര്‍ഷിക വരുമാനം തെളിയക്കുന്നതിന് സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരുക്കുന്ന രക്ഷാകര്‍ത്താക്കള്‍ വെള്ളപ്പേപ്പറില്‍ സ്വയം തയാറാക്കുന്ന സത്യവാങ്മൂലലും മറ്റുള്ളവര്‍ തൊഴില്‍ദാതാവ് അനുവദിക്കന്ന വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ സമ്പന്നരായ രക്ഷിതാക്കള്‍ വരുമാനം കുറച്ച് കാണിച്ച് സ്‌കോളര്‍ഷിപ്പ് തുക തട്ടിയെടുക്കുന്നുവെന്നും അര്‍ഹരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നില്ലെന്നുമുള്ള വ്യാപക പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

---- facebook comment plugin here -----

Latest