Connect with us

Gulf

ഗള്‍ഫിലെ തൊഴിലാളി പെന്‍ഷന്‍ പദ്ധതി മൂന്നാഴ്ചക്കകം

Published

|

Last Updated

അബുദാബി: ഗള്‍ഫിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി, മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന മൂന്നാഴ്ചക്കകം പ്രാബല്യത്തില്‍ വരുമെന്ന് യു എ ഇ ഇന്ത്യന്‍ സ്ഥാനപതി എം കെ ലോകേഷ് അറിയിച്ചു. യു എ ഇയില്‍ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. നിശ്ചിത തുക വ്യക്തികളും ഒരു പങ്ക് ഇന്ത്യന്‍ സര്‍ക്കാറും അടച്ചുകൊണ്ടിരിക്കും. യു എ ഇയില്‍ 20 ലക്ഷം ഇന്ത്യക്കാരില്‍ ഭൂരിപക്ഷം പേരും പദ്ധതിയില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗഡുക്കള്‍ ഈടാക്കാന്‍ ബേങ്ക് ഓഫ് ബറോഡയെയും എസ് ബി ടിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതിയുടെ മാതൃകയിലായിരിക്കും കേന്ദ്ര സര്‍ക്കാറിന്റേതും.
തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം ആരംഭിച്ചിട്ടുണ്ടെന്നും എം കെ ലോകേഷ് അറിയിച്ചു. ദുബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.