പ്രധാനമന്ത്രി വിദേശത്തേക്ക് പറക്കാന്‍ ചെലവിട്ടത് 642 കോടി രൂപ

Posted on: June 8, 2013 9:37 pm | Last updated: June 8, 2013 at 9:37 pm
SHARE

manmohan flightന്യൂഡല്‍ഹി: കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ വിദേശയാത്രകള്‍ക്കായി പ്രധാനമന്ത്രി ചെലവഴിച്ചത് 642 കോടി രൂപ. 2004ല്‍ അധികാരമേറ്റത് മുതല്‍ ഇതുവരെ 67 വിദേശയാത്രകളാണ് പ്രധാനമന്ത്രി നടത്തിയത്. അമേരിക്കയിലേക്കായിരുന്നു ഏറ്റവും കൂടുതല്‍ തവണ യാത്ര. ഒന്‍പത് തവണ. ഒരു വര്‍ഷം മുമ്പ് നടന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി നടത്തിയ യാത്രക്കാണ് കൂടുതല്‍ തുക ചെലവായത്. 27 ഖാടി രൂപ. 2005ല്‍ ധാക്കയിലേക്ക് പോകാന്‍ 3.07 കോടി രൂപ ചെലവിട്ടതാണ് ചെലവ് കുറഞ്ഞ യാത്ര. വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസാണ് യാത്രാവിവരങ്ങള്‍ പുറത്തുവിട്ടത്.