ഫ്രഞ്ച് ഓപ്പണ്‍ കിരീടം സെറീനാ വില്യംസിന്

Posted on: June 8, 2013 9:22 pm | Last updated: June 8, 2013 at 9:22 pm
SHARE

sareena williamsപാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് സ്വന്തമാക്കി. ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ മരിയ ഷറപ്പോവയെ കീഴടക്കിയാണ് സെറീനയുടെ വിജയം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഷറപ്പോവയെ സെറീന കീഴടക്കിയത്. സ്‌കോര്‍: 6-4, 6-4.

സെറീനയുടെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവും പതിനാറാം ഗ്രാന്‍സ്ലാം കീരീടവുമാണിത്.