ആന്ധ്രയില്‍ വിപ്പ് ലംഘിച്ച 15 എം എല്‍ എമാരെ അയോഗ്യരാക്കി

Posted on: June 8, 2013 9:13 pm | Last updated: June 8, 2013 at 9:13 pm
SHARE

andrapradeshഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ 15 എം എല്‍ എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. പാര്‍ട്ടി വിപ്പ് ലംഘിച്ചതിനാണ് ഭരണകക്ഷിയായ കോണ്‍ഗ്രസിലെ ഒന്‍പത് പേരെയും മുഖ്യ പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയിലെ ആറ് പേരെയും അയോഗ്യരാക്കിയത്. പാര്‍ട്ടി വിപ്പ് ലംഘിച്ചതായി കാണിച്ച് ഇവര്‍ക്കെതിരെ അതതു പാര്‍ട്ടികള്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സ്പീക്കര്‍ എന്‍ മനോഹരന് പരാതി നല്‍കിയിരുന്നു. തെലുങ്കാന രാഷ്ട്ര സമിതി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലെ വോട്ടിംഗുമായി ബന്ധപ്പെട്ടാണ് ഇരുപാര്‍ട്ടികളും വിപ്പ് നല്‍കിയിരുന്നത്.