Connect with us

Kerala

ബേപ്പൂരിലും വലിയതുറയിലും കടലാക്രമണം: ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ കടലാക്രമണവും തുടങ്ങി. തിരുവനന്തപുരം വലിയതുറയിലും കോഴിക്കോട് ബേപ്പൂരിലും കടലാക്രമണം ശക്തമായിട്ടുണ്ട്. വലിയതുറയില്‍ ഇരുന്നൂറോളം വീടുകള്‍ കടലാക്രമണ ഭീതിയിലാണ്. ഇവിടെ നിന്ന് ആളുകളെ സമീപത്തുള്ള സ്‌കൂളുകളിലേക്ക് മാറ്റി.

രാവിലെയാണ് വലിയതുറയില്‍ കടലാക്രമണം തുടങ്ങിയത്. ഉച്ചയോടെ രൂക്ഷമായി. പ്രദേശത്തെ മിക്ക വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കടലാക്രമണം രൂക്ഷമായിട്ടും അധികൃതര്‍ എത്തിയില്ലെന്നാരോപിച്ച് ജനങ്ങള്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.

ബേപ്പൂരില്‍ കടലാക്രമണത്തില്‍ മൂന്ന് വള്ളങ്ങള്‍ മുങ്ങി. വള്ളങ്ങളിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ചാലിയം പുലിമുട്ടിന്റെ അശാസ്ത്രീയ നിര്‍മാണമാണ് ബേപ്പൂരില്‍ കടലാക്രമണം രൂക്ഷമാകാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.