ബി ജെ പി യോഗത്തില്‍ പങ്കെടുക്കാത്തത് ‘നമോണിയ’ മൂലമല്ലെന്ന് യശ്വന്ത് സിന്‍ഹ

Posted on: June 8, 2013 6:12 pm | Last updated: June 8, 2013 at 6:12 pm
SHARE

yaswanth sinhaന്യൂഡല്‍ഹി: ഗോവയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ താന്‍ പങ്കെടുക്കാത്തത് ‘ന-മോണിയ’ മൂലമല്ലെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ. എനിക്ക് ന-മോണിയ ഇല്ല. ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്. ഗോവക്ക് പോകാത്തതിന് മറ്റു ചില കാരണങ്ങളുണ്ടെന്നും സിന്‍ഹ വാര്‍ത്താ ലേഖകരോട് പറഞ്ഞു. നരേന്ദ്ര മോഡിയെ പ്രചാരണ വിഭാഗം അധ്യക്ഷനാക്കി വാഴിക്കാനുള്ള ഒരു വിഭാഗം ബി ജെ പി നേതാക്കളുടെയും ആര്‍ എസ് എസ് നേതൃത്വത്തിന്റെയും നീക്കത്തില്‍ പ്രതിഷേധിച്ചാണ് എല്‍ കെ അഡ്വാനിയടക്കമുള്ള നേതാക്കള്‍ വിട്ടുനില്‍ക്കുന്നതെന്ന വാര്‍ത്തകള്‍ക്കിടെയാണ് സിന്‍ഹയുടെ പ്രതികരണം. നരേന്ദ്ര മോഡി വിഷയമല്ല തന്റെ അസാന്നിധ്യത്തിന് കാരണമെന്ന് വ്യക്തമാക്കനാണ് അദ്ദേഹം ‘നമോണിയ’ എന്ന പദം ഉപയോഗിച്ചത്.