അഡ്വാനിയുടെ വസതിയിലേക്ക് മോഡി അനുകൂലികളുടെ പ്രകടനം

Posted on: June 8, 2013 4:55 pm | Last updated: June 8, 2013 at 5:58 pm
SHARE
lk-adwani-house-march
ന്യൂഡല്‍ഹിയില്‍ അഡ്വാനിയുടെ വസതിയിലേക്ക് മോഡി അനുകൂലികള്‍ നടത്തിയ മാര്‍ച്ച് പോലീസ് തടയുന്നു

ന്യൂഡല്‍ഹി: ഗോവയിലെ പനാജിയില്‍ ബി ജെ പിയുടെ നിര്‍ണായക നിര്‍വാഹക സമിതി യോഗം പുരോഗമിക്കുന്നതിനിടെ ഡല്‍ഹിയില്‍ എല്‍ കെ അഡ്വാനിയുടെ വസതിയിലേക്ക് മോഡി അനുകൂലികള്‍ പ്രകടനം നടത്തി. മോഡിയെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് സമിതിയുടെ തലവനാക്കുന്നതിനെതിരെ അഡ്വാനി രംഗത്തുവന്നതാണ് മോഡി അനുകൂലികളെ ചൊടിപ്പിച്ചത്. മുപ്പതോളം വരുന്ന പ്രവര്‍ത്തകരാണ് മുദ്രാവാകം വിളികളുമായി അഡ്വാനിയുടെ വസതിക്ക് മുന്നിലെത്തിയത്.