പരശുറാം എക്‌സ്പ്രസില്‍ പീഡനശ്രമം: യുവാവ് പിടിയില്‍

Posted on: June 8, 2013 12:25 pm | Last updated: June 8, 2013 at 3:03 pm
SHARE

calicut railway stationകോഴിക്കോട്: മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. നിരവധി കേസുകളിലെ പ്രതിയായ കൊല്ലം ആഞ്ചല്‍ സ്വദേശി ജംബുലി ബിജുവാണ് പിടിയിലായത്. സംവിധായകന്‍ അന്‍വര്‍ റഷീദിനെ അക്രമിച്ച കേസടക്കം നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ ബിജുവെന്ന് പോലീസ് പറഞ്ഞു. വടകര സ്റ്റേഷനിലെത്തിയപ്പോഴാണ് ബിജു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഇടപെട്ട് ബിജുവിനെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ മാനസികാസ്വാസ്ത്ഥ്യം പ്രകടിപ്പിക്കുന്നതായി പോലീസ് പറഞ്ഞു.