സംസ്ഥാനത്ത് പനി മരണം വര്‍ധിക്കുന്നു

Posted on: June 8, 2013 9:35 am | Last updated: June 8, 2013 at 9:35 am
SHARE

fever keralaതിരുവനന്തപുരം:സംസ്ഥാനത്ത് പനി മരണം വര്‍ധിക്കുന്നതായി കണക്കുകള്‍. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കുപ്രകാരം ഏഴു പേരാണ് പകര്‍ച്ചപ്പനിമൂലം മരിച്ചത്. ഇതില്‍ ആറ് പേര്‍ ഡെങ്കിപ്പനി മൂലവും ഒരാള്‍ എലിപ്പനി മൂലവുമാണ് മരിച്ചത്. തിരുവനന്തപുരത്ത്് 42 പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചു. 461 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്. ിന്നലെ 17,952 പേര്‍ക്കാണ് പനി സ്ഥിതീകരിച്ചത്. 31 പേര്‍ക്ക് ടൈഫോയിഡും 11 പേര്‍ക്ക് എലിപ്പനിയും 36 പേര്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിതീകരിച്ചിട്ടുണ്ട്.