Connect with us

International

ചരിത്രം സൃഷ്ടിച്ച് സര്‍ദാരി

Published

|

Last Updated

ഇസ്‌ലാമാബാദ്: ആറ് തവണ തുടര്‍ച്ചയായി പാര്‍ലിമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിമുഖീകരിക്കുന്ന ആദ്യ പാക് പ്രസിഡന്റായി ആസിഫലി സര്‍ദാരി ചരിത്രം കുറിക്കുന്നു. ഈ മാസം 10നാണ് സംയുക്ത സമ്മേളനം. ഇത്തവണ അദ്ദേഹത്തിന്റെ പാര്‍ട്ടി (പി പി പി) അധികാരത്തില്‍ നിന്ന് പുറത്തായ സമയത്താണ് അദ്ദേഹം പാര്‍ലിമെന്റിനെ അഭിമുഖീകരിക്കുന്നത്. ഭരണഘടനയനുസരിച്ച് പൊതു തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സംയുക്ത പാര്‍ലിമെന്റ് സമ്മേളനത്തിലും വാര്‍ഷിക സമ്മേളനത്തിലും പ്രസിഡന്റ് പാര്‍ലിമെന്റിനെ അഭിമുഖീകരിക്കണം. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം പാര്‍ലിമെന്റിനെ അഭിമുഖീകരിക്കേണ്ടത്. എന്നാല്‍, ഇതുവരെ സമ്മേളനത്തിന്റെ വിവരങ്ങള്‍ പൂര്‍ണമായും പുറത്തു വന്നിട്ടില്ല. പ്രധാനമന്ത്രിയായി നവാസ് ശരീഫ് നിയമിതനായതിനു ശേഷം ഇതാദ്യമായാണ് അധോസഭയുടെ സമ്മേളനം നടക്കുന്നത്.

 

Latest