യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന 17കാരനെ ജീവനോടെ കുഴിച്ചുമൂടി

Posted on: June 8, 2013 6:00 am | Last updated: June 8, 2013 at 8:41 am
SHARE

ലാ പാസ്: ദക്ഷിണ ബൊളീവിയയിലെ കൊല്‍ക്കീച്ചാക്കയില്‍ 35 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പതിനേഴുകാരനെ ജീവനോടെ ‘മറവു ചെയ്തു’. യുവതിയുടെ അന്ത്യ കര്‍മങ്ങള്‍ക്കെത്തിയവരില്‍ ഇരുനൂറോളം പേരാണ് കൃത്യം നിര്‍വഹിച്ചത്. പോലീസ് എത്തുന്നത് തടയാന്‍ പ്രദേശത്തേക്കുള്ള റോഡുകള്‍ അടച്ച ശേഷമായിരുന്നു പ്രതിയെ പിടിച്ചു കൊണ്ടുവന്ന് ‘മറവ് ചെയ്തത’്.
സ്ത്രീയെ മറവ് ചെയ്ത ശേഷം അതിനു സമീപത്തുള്ള കുഴിമാടത്തിലേക്ക് പ്രതിയെ എറിയുകയും പിന്നീട് മുകളില്‍ മണ്ണും മറ്റുമിടുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ പ്രാദേശിക റേഡിയോ റിപ്പോര്‍ട്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പോലീസിന്റെ സാന്നിധ്യമുണ്ടാകാത്ത ബൊളീവിയയുടെ ദരിദ്ര മേഖലകളില്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങശ് നടക്കാറുള്ളതായി റിപ്പോര്‍ട്ടര്‍ വെളിപ്പെടുത്തി.