തിരൂരങ്ങാടിയില്‍ റോഡ് നവീകരണത്തിന് 75 ലക്ഷം രൂപ അനുവദിച്ചു

Posted on: June 8, 2013 12:37 am | Last updated: June 8, 2013 at 12:37 am
SHARE

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി 15 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മണ്ഡലം എം എല്‍ എ കൂടിയായ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അറിയിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്.
തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിലെ എന്‍ കെ റോഡ്, ഏര്‍വാടി റോഡ്, കൊടശ്ശേരി റോഡ്, പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിലെ പുത്തരിക്കല്‍തിരുത്തി – അങ്കണ്‍വാടി റോഡ്, കോലോംതൊടി റോഡ്, കോട്ടത്തറ റോഡ്, നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ നന്നമ്പ്രപള്ളി പുഞ്ചപ്പാടം റോഡ്, കാളംതിരുത്തി ബണ്ട് ചാരടിതാഴം റോഡ്, പുത്തൂര്‍താഴം – കുനംമണ്ട് സ്റ്റേഡിയം റോഡ്, തെന്നല ഗ്രാമപഞ്ചായത്തിലെ തിരുത്തി കോറ്റലാന്റ് റോഡ്, കാളിക്കടവ് പെരുമ്പുഴ റോഡ്, പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്തിലെ എ എം എല്‍ പി സ്‌കൂള്‍ മുള്ളന്‍കട റോഡ്, കേലംകുളം കരിങ്കപ്പാറ റോഡ് എടരിക്കോട് ഗ്രാമപഞ്ചായത്തിലെ പോക്കരുട്ടി ഹാജി ചോലക്കുണ്ട് റോഡ്, കഴുങ്ങില്‍ ഇടവഴി പാത്ത്‌വേ എന്നീ 15 റോഡുകള്‍ക്കാണ് 5 ലക്ഷം വീതം ആകെ 75 ലക്ഷം രൂപ അനുവദിച്ചത്.