Connect with us

Wayanad

സ്വലാത്ത് വാര്‍ഷികം ഇന്ന് തുടങ്ങും

Published

|

Last Updated

ചുണ്ടേല്‍: ഖിവാമുല്‍ മില്ലത്ത് മഹല്ല് സ്വലാത്ത് കമ്മിറ്റിയുടെ കീഴില്‍ ചുണ്ടത്തോട്ടം ജുമാമസ്ജിദില്‍ മാസാന്തം നടന്നു വരുന്ന സ്വലാത്തിന്റെ മൂന്നാം വാര്‍ഷികം ഇന്നും നാളെയും നടക്കും. ഇന്ന് കാലത്ത് ഒമ്പതിന് മഹല്ല് പ്രസിഡന്റ് വി എം മരക്കാര്‍ പതാക ഉയര്‍ത്തും. വൈകിട്ട് ഏഴിന് മുസ്തഫ ഫാളിലി പ്രഭാഷണം നടത്തും. ഖത്വീബ് ശാഹിദ് സഖാഫി ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് നാലിന് റമസാന്‍ മുന്നൊരുക്കം ക്ലാസിന് ശാഹിദ് സഖാഫിയും, അബ്ദുല്‍ ഗഫൂര്‍ നിസാമിയും നേതൃത്വം നല്‍കും. തുടര്‍ന്ന് ഏഴിന്് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസന്‍ ഉസ്താദ് വെള്ളമുണ്ട നേതൃത്വം നല്‍കും. ഇബ്‌റാഹീം സഖാഫി താത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. കെ പി റഷീദ്, എം എ ജംഷീര്‍, ജഅ്ഫറലി പങ്കെടുക്കും.

Latest