മന്ത്രിസഭ രണ്ടാം വാര്‍ഷികം: വികസന വാഹനം ഇന്ന് ജില്ലയില്‍

Posted on: June 8, 2013 12:17 am | Last updated: June 8, 2013 at 12:17 am
SHARE

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുനിന്നും ആരംഭിച്ച വികസന വാഹനം ഇന്നും നാളെയുമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.
ഇന്ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ് ജില്ലയിലെ യാത്രാ പരിപാടികളുടെ ഔദേ്യാഗിക ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി, ഇരിക്കൂര്‍ മേഖലകളില്‍ വാഹനം പര്യടനം നടത്തും.
നാളെ രാവിലെ കണ്ണൂരില്‍ നിന്നും അഴീക്കോട്, പഴയങ്ങാടി, തളിപ്പറമ്പ് പയ്യന്നൂര്‍ വഴി വാഹനം കാസര്‍കോട് ജില്ലയിലേക്ക് പ്രവേശിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ചിത്രങ്ങളാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.