ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഡോ.എം അബ്ദുസ്സലാം ഏറ്റുവാങ്ങി

Posted on: June 8, 2013 6:11 am | Last updated: June 8, 2013 at 12:13 am
SHARE

abdul salam..vcതേഞ്ഞിപ്പലം: ലോക പരിസ്ഥിതി കോണ്‍ഗ്രസിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കേണല്‍ ഡോ. എം അബ്ദുസ്സലാം ഏറ്റുവാങ്ങി. 33മത് ആഗോള പരിസ്ഥിതി കോണ്‍ഗ്രസിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഇന്റര്‍നാഷനല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ ഹൈക്കമ്മീഷണര്‍ മാലോസ് ഡബ്ലിയു മൊഗേല്‍ അവാര്‍ഡ് സമ്മാനിച്ചു. ക്യാമ്പസില്‍ നടപ്പാക്കിയ ഹരിതവത്കരണ പരിസ്ഥിതി സംരക്ഷണ പദ്ധതികളും ആഗോള പ്രശസ്തനായ കൃഷി ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ നടത്തിയ ബഹുമുഖ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റീസ്, ഗ്ലോബല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി, ഇന്ദിരാഗാന്ധി ടെക്‌നോളജിക്കല്‍ ആന്‍ഡ് മെഡിക്കല്‍ സയന്‍സസ് യൂനിവേഴ്‌സിറ്റി എന്നിവ സംയുക്തമായാണ് ന്യൂഡല്‍ഹിയില്‍ ലോക പരിസ്ഥിതി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.