ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലോക്ക് മറിഞ്ഞ് 20 മരണം

Posted on: June 7, 2013 9:58 pm | Last updated: June 7, 2013 at 9:58 pm
SHARE

Bus-Accidentസിര്‍മേശ്: ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ സിര്‍മോര്‍ ജില്ലയിലാണ് അപകടം നടന്നത്. മലയിടുക്കുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് 500 അടി താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പുന്‍രാധാറില്‍ നിന്ന് സോളനിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ്സില്‍ 35 യാത്രക്കാരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.