ഹാജിമാര്‍ക്ക് ഇത്തവണ 10 റിയാല്‍ ടോക്ക് ടൈമുള്ള സിം കാര്‍ഡ് സൗജന്യം

Posted on: June 7, 2013 8:35 pm | Last updated: June 7, 2013 at 8:35 pm
SHARE

hajമലപ്പുറം: ഈ വര്‍ഷം ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്ക് ഹജ് കാംപില്‍ വെച്ച് സൗദിയില്‍ ഉപയോഗിക്കാന്‍ സിം കാര്‍ഡ് നല്‍കുമെന്ന് ഹജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. ഹാജിമാര്‍ക്കുള്ള രണ്ടാംഘട്ട സാങ്കേതിക പഠന ക്‌ളാസിന്റെ മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട ട്രെയിര്‍മാര്‍ക്കുള്ള പരിശീല ക്യാംമ്പ് ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം.

സിം കാര്‍ഡ് ലഭിക്കുമ്പോള്‍ തന്നെ അഞ്ച് റിയാലിന്റെ സൗജന്യ സംസാര സമയമുണ്ടാവും. ആദ്യ റിചാര്‍ജിനൊപ്പം അഞ്ച് റിയാലിന്റെ അധിക സംസാര സമയവും അനുവദിക്കും. മനിയിലും മദീനത്തും ഹാജിമാര്‍ക്ക് ഭക്ഷണം ലഭിക്കുന്നതിുള്ള പ്രയാസം കേന്ദ്ര ഹജ് കമ്മിറ്റിയുടേയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്ററിന്റേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കോട്ടുമല ബാപ്പു മുസ്ലിയാര്‍ പറഞ്ഞു.

ചടങ്ങില്‍ ഹജ് കമ്മിറ്റി മെമ്പര്‍ എ കെ അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഹജ് ക്‌ളാസ്സിന്റെ സംസ്ഥാതല ഉദ്ഘാടം ജൂണ്‍ 15ന ് മലപ്പുറത്ത് നടക്കും. തുടര്‍ന്ന് ജില്ലാ കേന്ദ്രങ്ങളിലും അതിന് ശേഷം താലൂക്ക്/നിയോജക മണ്ഡലം കേന്ദ്രീകരിച്ചും ക്‌ളാസ്സുകള്‍ നടക്കും. ഹജ് കമ്മിറ്റി തയ്യാറാക്കിയ ഹജ് ഗൈഡും ഹെല്‍ത്ത് കാര്‍ഡും വിതരണവും ഹജ് ക്‌ളാസ്സില്‍ വെച്ച് നടക്കും. ഹജ് കമ്മിറ്റി മുഖേന യാത്രയാകുന്ന മുഴുവന്‍ ഹാജിമാരും അവരവരുടെ പ്രദേശത്ത് ടത്തുന്ന ക്‌ളാസ്സുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് ട്രെയിനര്‍മാരില്‍ നിന്നും വാങ്ങണം. ഓരോ പ്രദേശത്തേയും ഹജ് ക്‌ളാസ്സിന്റെ തീയതിയും സമയവും സ്ഥലവും ഹജ് ട്രെയിര്‍മാരില്‍ നിന്ന് ലഭിക്കും.