Connect with us

Education

വിദ്യാഭ്യാസാനുകൂല്യം : ആധാര്‍ രജിസ്‌ട്രേഷന്‍ അപ്‌ഡേറ്റ് ചെയ്യണം

Published

|

Last Updated

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പില്‍ നിന്നുള്ള വിദ്യാഭ്യാസ ആനുകൂല്യം ആധാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ എല്ലാ സ്ഥാപന മേധാവികളും അതത് സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികളുടെയും ആധാര്‍ അക്കൗണ്ട് നമ്പര്‍ (ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍) സീറോ ബാങ്ക് അക്കൗണ്ട് നമ്പര്‍ (കോര്‍ ബാങ്കിങ് സിസ്റ്റം നിലവിലുള്ള ഏത് ബാങ്കിലായാലും മതിയാവും) ഐ.എഫ്.എസ് കോഡ് എന്നിവ ജൂണ്‍ 12 ന് മുമ്പായി തന്നെ സ്ഥാപന മേധാവിയുടെ ഇന്‍ബോക്‌സില്‍ അപ്‌ഡേറ്റ് ചെയ്യണം.

ആധാര്‍ രജിസ്‌ട്രേഷന്‍ നടത്താത്തവരുള്ള പക്ഷം കുട്ടികളുടെ എണ്ണവും സ്ഥാപനത്തിന്റെ വിലാസവും ജില്ലാ പട്ടികജാതി വികസന ഓഫീസറെ ജൂണ്‍ പത്തിനകം അറിയിച്ചാല്‍ ആധാര്‍ രജിസ്‌ട്രേഷനും, ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിലേയ്ക്കുമുള്ള സംവിധാനവും സ്ഥപനത്തില്‍തന്നെ ഏര്‍പ്പെടുത്താന്‍ വേണ്ട നടപടി സ്വീകരിക്കും. മാര്‍ച്ച് 31 വരെ ഇ ടു ഇസെഡ് പേ കാര്‍ഡ് വഴി വിദ്യാഭ്യാസ ആനുകൂല്യം ലഭിച്ചിട്ടില്ലാത്തവര്‍ക്കും, ബാങ്ക് അക്കൗണ്ട് വഴി ആനുകൂല്യങ്ങള്‍ ലിങ്ക് ചെയ്യുന്നതിന് ഈ വിദ്യാര്‍ത്ഥികളുടെ ആധാര്‍ അക്കൗണ്ട്/എന്റോള്‍മെന്റ് നമ്പര്‍/സീറോ ബാലന്‍സ് ബാങ്ക് അക്കൗണ്ട് നമ്പര്‍/ഐ.എഫ്.എസ് കോഡ് എന്നിവ സ്ഥാപന മേധാവി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് കത്ത് മുഖേന റിപ്പോര്‍ട്ട് ചെയ്യണം.