ഇന്ത്യന്‍ മീഡിയ ഫോറം വിഷന്‍ 2013-14 പ്രകാശനം ചെയ്തു

Posted on: June 7, 2013 7:50 pm | Last updated: June 7, 2013 at 7:50 pm
SHARE

ദുബൈ: യു എ ഇയിലെ ഇന്ത്യക്കാരായ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ, ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ (ഐ എം എഫ്) പത്താം വാര്‍ഷികത്തോടനുബനന്ധിച്ച്, പുതിയ ഭരണ സമിതിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍ (വിഷന്‍ 201314 ) പുറത്തിറക്കി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ്, ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമ്മാറിന് കോപ്പി നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ എം കെ ലോകേഷ്, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മ, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ കെ കുമാര്‍, ഇന്ത്യന്‍ മീഡിയാ ഫോറം ജനറല്‍ സെക്രട്ടറി റോണി എം പണിക്കര്‍, ട്രഷറര്‍ ഫൈസല്‍ ബിന്‍ അഹമ്മദ്, വൈസ് പ്രസിഡണ്ട് കെ എം അബ്ബാസ്, ജോ. ട്രഷറര്‍ ശ്രീജിത്ത് ലാല്‍, നിര്‍വാഹക സമിതി അംഗങ്ങളായ വി എം സതീഷ്, സാദിഖ് കാവില്‍, സുജിത്ത് സുന്ദരേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മീഡിയാ ഫോറം അംഗങ്ങളുടെ തൊഴില്‍പരമായ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം, പൊതുസമൂഹത്തിലെ ജീവകാരുണ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്ന മികച്ച പദ്ധതികളാണ് പ്രവര്‍ത്തന കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇതോടൊപ്പം, സംഘടനയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ പൂര്‍ണ വിവരങ്ങളും വിഷന്‍ 2013-14 ല്‍ പ്രതിപാദിച്ചിട്ടുണ്ട്. യുഎഇയിലെ ഏഴ് എമിറേറ്റുകളിലെ ഇന്ത്യന്‍ സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കൈടുത്തു.