നരേന്ദ്ര മോഡി ബി ജെ പി തെരഞ്ഞെടുപ്പ് കമ്മിറ്റി തലവനായേക്കും

Posted on: June 7, 2013 7:12 pm | Last updated: June 7, 2013 at 7:12 pm
SHARE

MODIപനാജി: 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി തലവനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ബി ജെ പി ദേശീയ എക്‌സിക്യൂട്ടീവ് തിരഞ്ഞെടുക്കുമെന്ന് സൂചന. ഞായറാഴ്ച്ചയാണ് ദേശീയ എക്‌സിക്യൂട്ടിവ് സമാപിക്കുന്നത്.

അഡ്വാനിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തുണ്ടെങ്കിലും മോഡിക്ക് അനുകൂലമായി ഒരു വിശാല അഭിപ്രായ ഐക്യം ദേശീയ എക്‌സിക്യൂട്ടീവില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.

മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. ആരോഗ്യകരമായി കാരണങ്ങളാലാണ് പങ്കെടുക്കാത്തതെന്നാണ് ഔദ്യഗിക വിശദീകരണമെങ്കിലും ബി ജെ പിയിലെ ഉള്‍പ്പാര്‍ട്ടി ഭിന്നതകളാണ് അഡ്വാനി പങ്കെടുക്കാത്തതിന് കാരണമെന്നും സൂചനയുണ്ട്. അഡ്വാനി നാളെ പനാജിയിലെത്തുമെന്ന് ബി ജെ പി വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ന് രാവിലെ പനാജിയിലെത്തിയ നരേന്ദ്ര മോഡിക്ക് ബി ജെ പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്.