രാഷ്ട്രീയത്തില്‍ പിടിവാശിക്ക് സ്ഥാനമില്ലെന്ന് തിരുവഞ്ചൂര്‍

Posted on: June 7, 2013 6:11 pm | Last updated: June 7, 2013 at 6:12 pm
SHARE

thiruvanjoorതിരുവനന്തപുരം: രാഷ്ട്രീയത്തില്‍ ശാഠ്യത്തിന് സ്ഥാനമില്ലെന്നും പിടിവാശികൊണ്ട് മുന്നോട്ട് പോവാനാവില്ലെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആഭ്യന്തര വകുപ്പ് വിട്ടുനല്‍കണമെന്ന് തന്നോടാരും ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തന്നെ വ്യക്തിപരമായി ബാധിക്കുന്നതായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.