സ്വാശ്രയ പ്രവേശനം: കരാറില്‍ നിന്ന് മാനേജ്‌മെന്റുകള്‍ പിന്‍മാറി

Posted on: June 7, 2013 5:51 pm | Last updated: June 7, 2013 at 5:51 pm
SHARE

mbbs doctorതിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായുണ്ടാക്കിയ കരാറില്‍ നിന്ന് മാനേജ്‌മെന്റുകള്‍ പിന്മാറി. സ്വാശ്രയ മാനേജ്‌മെന്റുകള്‍ കഴിഞ്ഞ മാസം നടത്തിയ എം ബി ബി എസ് പ്രവേശന പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് കരാറില്‍ നിന്ന് പിന്മാറുന്നതായി മാനേജ്‌മെന്റ് അസോസിഷേയന്‍ പ്രഖ്യാപിച്ചത്.

സ്വാശ്രയമാനേജ്‌മെന്‌റുകള്‍ 35 ശതമാനം സീറ്റുകളില്‍ അസോസിയേഷനുകളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന പ്രവേശനപരീക്ഷ പാസാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുമെന്നായിരുന്നു സര്‍ക്കാറുമായുണ്ടാക്കിയിരുന്ന ധാരണ. ബാക്കിയുള്ള 15 ശതമാനം സീറ്റുകള്‍ എന്‍ ആര്‍ ഐ ക്വാട്ടയായും 50 ശതമാനം സര്‍ക്കാര്‍ ക്വാട്ടയായും നിശ്ചയിക്കാനും തീരുമാനമായിരുന്നു.